ബഹ്റൈൻ വിദേശകാര്യമന്ത്രി ഖത്തർ സന്ദർശിച്ചു


ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഖത്തർ സന്ദർശിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തി.  ബഹ്റൈനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടികാഴ്ച്ചവേളയിൽ ചർച്ചയായി. 33ആമത് അറബ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ബഹ്റൈന് ഖത്തർ അമീർ അഭിവാദ്യങ്ങൾ നേരുകയും ചെയ്തു.

ബഹ്റൈൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായും കൂടികാഴ്ച്ച നടത്തി. ഫലസ്തീൻ അടക്കമുള്ള മേഖലയിലെ വിവിധ വിഷയങ്ങളും ഇവർ ചർച്ച ചെയ്തു. മെയ് 16നാണ് അറബ് ഉച്ചകോ‌ടി ബഹ്റൈനിൽ നടക്കുന്നത്. 

article-image

േ്ിേ്ി

You might also like

Most Viewed