ബഹ്റൈൻ രാജാവും യുഎഇ പ്രധാനമന്ത്രിയുംകൂടിക്കാഴ്ച നടത്തി
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങളെക്കുറിച്ചും പ്രാദേശിക, രാജ്യാന്തര തലത്തിലെ നിർണായക വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്. അബുദാബിയിലെ ഷെയ്ഖ് മുഹമ്മദിൻ്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഹമദ് രാജാവിൻ്റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ക്രമാനുഗതമായി വളർന്നുവരുന്ന ബന്ധം ഉയർത്തിക്കാട്ടിക്കൊണ്ട് ഷെയ്ഖ് മുഹമ്മദ് ഹമദ് രാജാവിനെ സ്വാഗതം ചെയ്ത ശേഷം ബഹ്റൈന്റെയും അവിടുത്തെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് ആശംസകൾ നേർന്നു. യുഎഇയും ബഹ്റൈനും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്‌ഞാബദ്ധത ആവർത്തിച്ച് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഗൾഫ് സഹകരണ കൗൺസിലിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമായി മേഖലയിലും ആഗോള തലത്തിലും പരസ്പ്‌പരം പ്രയോജനകരമായ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നു.
്േിു്ിു