ദാറുൽ ഈമാൻ കേരളക്ക് കീഴിലുള്ള മദ്റസകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു


കേരള മദ്രസ എജുക്കേഷണൽ ബോർഡിന്റെ സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദാറുൽ ഈമാൻ കേരളക്ക് കീഴിലുള്ള മദ്റസകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി. ഖാലിദ് അറിയിച്ചു. ഇസ്‌ലാമിക ആദർശ പഠനവും ധാർമിക ശിക്ഷണവും ഉറപ്പുവരുത്തുന്ന സിലബസിലൂടെ, ഖുർആൻ പാരായണം, മനഃപ്പാഠം, പാരായണ നിയമങ്ങൾ, അറബി, മലയാളം ഭാഷാ പഠനം, ഇസ്‌ലാമിക ചരിത്രം, പ്രവാചക ജീവിതം, ഹദീസ്, സ്വഭാവ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ പഠിപ്പിക്കുന്നു. 

മികച്ച കാമ്പസ് സൗകര്യവും സ്‌കൂൾ പഠനത്തെ ബാധിക്കാത്ത സമയക്രമവും ഈ മദ്രസയുടെ പ്രത്യേകതകളാണ്. പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികളുടെ കലാ വൈഞ്ജാനിക കഴിവുകൾ പരിപോഷിപ്പിക്കുന്ന മത്സരങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നു. മലയാളം, അറബി ഭാഷകളിലുള്ള പരിശീലനവും ഖുർആൻ പഠനത്തിന് നൽകുന്ന പ്രാധാന്യവും നിരവധി വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ബഹ്‌റൈനിലെ എല്ലാ ഭാഗത്തു നിന്നും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മനാമ, റിഫ കാമ്പസുകളിലേക്ക് നാൽ വയസ്സ് പൂർത്തിയായ കുട്ടികൾ (കെ.ജി ലോവർ) മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 39860571 (മനാമ), 34026136 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfdsf

You might also like

Most Viewed