വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു
പ്രപഞ്ചനാഥന്റെ മാർഗ്ഗത്തിൽ ധനവും ആരോഗ്യവും ഒഴിവു സമയവും ചിലവഴിക്കുന്നവർ നഷ്ടം വരാത്ത കച്ചവടത്തിൽ ഏർപ്പെട്ടവരാണെന്ന് മുനവ്വർ സ്വലാഹി ഉൽബോധിപ്പിച്ചു. ഈദുൽ ഫിത്വറിന്റെ ഭാഗമായി അൽ മന്നാഇ സെന്റർ മലയാള വിഭാഗം മനാമ കെ−സിറ്റി ഹാളിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡണ്ട് ഒ.വി. ഷംസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദു ലത്വീഫ് സ്വാഗതം പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച പരിപാടികളും അവയുടെ സമ്മാനദാനവും ലത്വീഫ് അലിയമ്പത്ത്, സിദ്ദീഖ് മനാമ എന്നിവർ നിയന്ത്രിച്ചു. അബ്ദുൽ അസീസ് ടി.പി., യഹ്‌യ സി.ടി. എന്നിവർ സംബന്ധിച്ചു. ബിനു ഇസ്മാഈൽ നന്ദി പറഞ്ഞു.
ോേ്ിേി്
േ്ിേി