ലൗ ദ ഖുർആൻ ക്ലബ്ബ് സംഘടിപ്പിച്ച ഖുർആൻ മനഃപാഠ മത്സരവിജയികളെ പ്രഖ്യാപിച്ചു
ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മനഃപാഠ മത്സരവിജയികളെ പ്രഖ്യാപിച്ചു. അൽ ഫുർഖാൻ മദ്‌റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനവും, ശൈഖ ഹെസ്സ സെന്റർ റഫ ഇസ്‌ലാമിക് മദ്‌റസയിലെ വിദ്യാർഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി. റമദാനിൽ നാല് ഗ്രൂപ്പുകളിലായി ഖുർആൻ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പഠന പരിശീലന പരിപാടികൾക്ക് ശേഷം അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന സെമി ഫൈനൽ മത്സരത്തിലേക്ക് 26 വിദ്യാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സൈഫുല്ല ഖാസിം കോർഡിനേറ്ററായിരുന്നു. ബിനുഷ സലാഹ്, സമീറ അനൂപ്, ഷസ്‌മിനാ റയീസ്, ഷഹ്‌ജബീൻ, സറീന ടീച്ചർ, മൂസ സുല്ലമി, അനീസ ടീച്ചർ, ഹൈഫ അഷ്‌റഫ്, സുഹൈൽ മേലടി, അനൂപ് തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ോേ്ോേ