അനധികൃത ടാക്സികൾക്കെതിരെ വിവിധ ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കി
അനധികൃത ടാക്സികൾക്കെതിരെ വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കി. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ, യാത്രക്കാരെ ഫീസ് ഈടാക്കി കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുക്കുന്നത്.
ലൈസൻസില്ലാതെ പൊതുഗതാഗത പ്രവർത്തനങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാൻസ്പോർട്ട് ആൻഡ് കമ്യൂണിക്കേഷൻസ് അറിയിച്ചു. ട്രാഫിക് കാമ്പയിനുകൾ ശക്തമാക്കിയതായും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ നിയമനടപടിക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
ോേ്ോേ്