കാൻസർ രോഗബാധ വർധിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രി
രാജ്യത്ത് കാൻസർ രോഗബാധ വർധിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അസ്സയ്യിദ് ജവാദ് അൽ ജിഷി വ്യക്തമാക്കി.2022ലെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 1146 അർബുദ രോഗികളാണുള്ളത്. ഇതിൽ 630 പുരുഷന്മാരും 516 സ്ത്രീകളുമാണ്. മൂന്ന് തരം രീതിയിലാണ് രോഗത്തെ നേരിടുന്നതെന്നും അവർ വിശദീകരിച്ചു.
രോഗ പ്രതിരോധം, നേരത്തേയുള്ള പരിശോധന, കൃത്യമായ ചികിത്സ എന്നിവയിലൂടെ അർബുദത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നും പാർലമെന്‍റിലെ ചോദ്യത്തിന് മറുപടിയായി അവർ വ്യക്തമാക്കി. നേരത്തേയുള്ള പരിശോധനക്കായി ശക്തമായ ബോധവത്കരണമാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
asdads