സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലൂം മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലൂം മദ്റസ ‘നേരറിവ് നല്ല നാളേക്ക്’ എന്ന ശീർഷകത്തിൽ 2024 വർഷത്തെ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് നസീർ കുറ്റ്യാടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹാഫിള് ഫർഹാൻ അബൂബക്കർ ഖുർആൻ പാരായണം ചെയ്തു. ജനറൽ സെക്രട്ടറി ഇസ്മാഈൽ പയ്യന്നൂർ സ്വാഗതം പറഞ്ഞ പരിപാടി സദർ മുഅല്ലിം ബഷീർ ദാരിമി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മജീദ് ഫൈസി, മുസ്തഫ ഹുദവി എന്നിവർ ആശംസകൾ അറിയിച്ചു.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആണ് പ്രവേശനോത്സവത്തിൽ നൽകിയത്. ഹനീഫ ഉപ്പള, ഹമീദ് പെരിങ്ങത്തൂർ, ശുഹൈബ് മട്ടമ്മൽ, ഹനീഫ മോളൂർ, ഉമർ തുരപ്പ, ഖാദർ ഹാജി മുണ്ടേരി, സജ്ജാദ് കൊല്ലം, ശറഫുദ്ദീൻ മാട്ടൂൽ, ജബ്ബാർ മാട്ടൂൽ എന്നിവർ സംബന്ധിച്ചു.
sdfsfd