യാത്രയയപ്പ് നൽകി
ബഹൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ വൈസ് പ്രസിഡണ്ടുമാരായി സേവനം അനുഷ്ടിച്ച മാർത്തോമ്മാ പാരീഷ് വികാർ റവറന്റ് ഡേവിഡ് വർഗ്ഗീസ് ടൈറ്റസ്, ബഹറൈൻ മലയാളി സി. എസ്. ഐ. പാരീഷ് വികാർ റവറന്റ് ദിലീപ് ഡേവിസൺ മാർക്ക് എന്നിവർക്ക് യാത്രയയപ്പ് നൽകി. കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ഫാദർ ജോർജ്ജ് സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജെയിംസ് ബേബി സ്വാഗതം പറഞ്ഞു.
മറ്റ് വൈസ് പ്രസിഡണ്ട്‌മാരായ റവ. ഫാദർ ജോൺസ് ജോൺസൻ, റവ. ഫാദർ ജേക്കബ് തോമസ്, റവ. ഫാദർ സുനിൽ കുര്യൻ ബേബി, റവ. മാത്യു ചാക്കോ, റവ. അനൂപ് സാം മാത്യു, ട്രഷറാർ വിനു ക്രിസ്‌റ്റി എന്നിവർ ആശംസകൾ നേർന്നു. സുജിത് ഏബ്രഹാം നന്ദി രേഖപ്പെടുത്തി.
sdfgsfg