മലപ്പുറം പൊന്നാനി മണ്ഡല ഇടത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
ബഹ്‌റൈൻ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയും ചേർന്ന് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന കൺവെൻഷൻ സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി കെ. എൻ മോഹൻദാസ് ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു.
പൊന്നാനിയിൽ കെ വി. ഹംസയെയും, മലപ്പുറത്ത് വി.വാസിഫിനെയും വിജയിപ്പിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം. പി. കെ. സൈനബ, മുൻമന്ത്രി കെ ടി ജലീൽ, ബഹ്റൈൻ പ്രതിഭ മുൻ രക്ഷാധികാരി പി.ടി നാരായണൻ,പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, നവകേരള സമിതി പ്രതിനിധി ഫിറോസ് തിരുവത്ര, ഇടതുപക്ഷ കൂട്ടായ്മ കൺവീനറും, പ്രതിഭ രക്ഷാധികാരി സമിതി അംഗമായ സുബൈർ കണ്ണൂർ , ഐ. എം. സി. സി ഭാരവാഹി മൊയ്‌തീൻ കുട്ടി പുളിക്കൽ, ദേശീയ കോൺഗ്രസ് ബഹ്റൈൻ ഘടകം പ്രസിഡണ്ട് ഫൈസൽ എഫ്.എം, എന്നിവർ സംസാരിച്ചു. കാസിം മഞ്ചേരി സ്വാഗതം പറഞ്ഞ കൺവെൻഷനിൽ കെ പി . അനിൽകുമാർ അധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്രൻ, കാസിം എന്നിവർ മണ്ഡലങ്ങളെ പരിചയപ്പെടുത്തി.
erter