ജിഎസ് പ്രദീപ് ബഹ്റൈനിൽ
ആധുനിക സാങ്കേതിക വിദ്യകളിൽ നിന്ന് പുതിയ തലമുറയ്ക്ക് വലിയ രീതിയിലുള്ള അറിവ് ലഭിക്കുന്നുണ്ടെങ്കിൽ പോലും അത് വിജ്ഞാനമായി മാറ്റാനാണ് ശ്രമിക്കേണ്ടതെന്ന് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്. ഗാന്ധിജിയുടെ ജന്മസ്ഥലം പോർബന്ദർ ആണെങ്കിലും സത്യത്തിൽ മോഹൻദാസ്, ഗാന്ധിജിയായി മാറുന്നത് ദക്ഷിണാഫ്രിക്കയിലാണെന്ന ബോധ്യമാണ് കേവലഅറിവിനപ്പുറം ഒരാൾക്ക് ഉണ്ടാകേണ്ടതെന്നും അഭിപ്രായപ്പെട്ട ജി എസ് പ്രദീപ്, പരാജയപ്പെടുന്നവർക്ക് കൂടുതൽ നേട്ടമുണ്ടാകുന്ന ഒരേ ഒരു മത്സരമാണ് അറിവിന്റെ ഉത്സവമായ ക്വിസ് മത്സരമെന്നും വ്യക്തമാക്കി.
അമേസിംഗ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റ സ്‌കൂൾ മത്സരത്തിൽ പങ്കെടുക്കാനായി എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 26നു വൈകിട്ട് 5 മുതൽ 10 വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ വെച്ചാണ് ക്വിസ് മത്സരം നടക്കുന്നത്.
്ിു്ിു