ബോജി രാജൻ്റെ കുടുംബത്തിന് കെ.പിഎ ആശ്രിതസാന്ത്വന ധനസഹായം കൈമാറി
കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജൻ്റെ അകാല നിര്യാണത്തിൽ അനാഥരായ കുടുംബത്തിനു കൊല്ലം പ്രവാസി അസ്സോസിയേഷൻ ആശ്രിതസാന്ത്വന ധനസഹായം കൈമാറി.
കൊല്ലം പ്രവാസി അസോസിയേഷൻ സമാഹരിച്ച ധനസഹായവും, ബോജിയുടെ സുഹൃത്തുക്കൾ സമാഹരിച്ച തുകയും ചേർത്ത് ബോജിയുടെ മകളുടെ പേരിൽ 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നല്‍കിയ രേഖ കെ.പി.എ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തില്‍ വച്ച് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം രക്ഷാധികാരി പ്രിൻസ് നടരാജന് കൈമാറി.
assssssdsds