സോഷ്യൽ മീഡിയ വഴി കുട്ടികൾക്ക് മയക്കുമരുന്ന് വിറ്റയാൾ അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി കുട്ടികളുടെ ഇടയിൽ മയക്കുമരുന്ന് അടങ്ങിയ ഇ-സിഗരറ്റുകൾ വിറ്റയാളെ ബഹ്റൈനിൽ അറസ്റ്റ് ചെയ്തതായി അഭ്യന്തരമന്ത്രാലയം അധികൃതർ അറിയിച്ചു. ഒരു രക്ഷിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാളെ പിടികൂടിയത്. കുട്ടികൾക്കിടയിൽ ലഹരിഉപയോഗം വർദ്ധിക്കുന്നതിനെ കുറിച്ച് രക്ഷിതാക്കൾ ബോധവാൻമാരാകണമെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ അധികാരികളുടെ മുമ്പിൽ എത്തിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
zaxdsas