സംഗീത ആൽബം ശ്രദ്ധേയമായി


വിഷുവിനോടുനുബന്ധിച്ച് ബഹ്റൈനിലെ പ്രവാസി കലാകാരൻമാർ തയ്യാറാക്കിയ സംഗീത ആൽബം ശ്രദ്ധേയമായി. അമ്പാടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജയകുമാർ വയനാട് സംവിധാനം ചെയ്ത ആൽബത്തിൽ ശ്രീജിത്ത് ശ്രീകുമാറിൻ്റെ വരികൾക്ക് ഈണം നൽകിയത് ഗായകനും സംഗീത സംവിധായകനുമായ ഉണ്ണി കൃഷ്ണൻ ആണ്. ബഹ്‌റൈനിലെ അറിയപ്പെടുന്ന ഗായികയായ വിജിത ശ്രീജിത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ.സിത്താര ശ്രീധരൻ ആണ് നൃത്തസംവിധാനം ചെയ്തത്. ബിജു ഹരിദാസ് , സൂര്യ പ്രകാശ് , കിരീടം ഉണ്ണി എന്നിവർ ഛായഗ്രഹണവും, കൃഷ്ണകുമാർ പയ്യന്നൂരും, ഷിബു ജോണും എന്നിവർ വെളിച്ചസംവിധാനം നിർവഹിച്ചു. ലളിത ധർമരാജ് , നീതു സലീഷ്, ശ്യാം രാമചന്ദ്രൻ, മനേഷ് നായർ എന്നിവരും പിന്നണി പ്രവർത്തകരാണ്.

article-image

dfgsvdfgdfgdfgdfg

You might also like

Most Viewed