റയ്യാൻ റമദാൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
റമദാനിൽ റയ്യാൻ സ്റ്റഡി സെന്‍റർ ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവ അവലംബമാക്കി നടത്തിയ റമദാൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജി.സി.സിയിൽ നിന്നും ഇന്ത്യയിൽനിന്നും നിന്നുമായി മത്സരാർഥികൾ പങ്കെടുത്ത ക്വിസിൽ ദിവസവും ഓരോ വിജയിയെ കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് മെഗാ വിജയികളെ തെരഞ്ഞെടുത്തത്.
ശസ്‌ന ഹസീബ് (ഖത്തർ), മുഫീദ സുൽഫി (യു.എ.ഇ), വി.എം. താഹിറ (മാഹി -ഇന്ത്യ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും മെഗാ സമ്മാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് യഥാക്രമം 10,000, 7,500, 5,000 രൂപയും മുഹമ്മദ് അമാനി മൗലവിയുടെ എട്ട് വോള്യത്തിൽ പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയുമാണ് തൗഹീദ് ഹജ്ജ് ആൻഡ് ഉംറ ഗ്രൂപ് നൽകിയ പ്രത്യേക സമ്മാനങ്ങളുമാണ് വിജയികൾക്ക് നൽകിയത്.
yhjyuhyu