നാട്ടിൽ പോകുന്ന പ്രവാസികൾക്ക് കടമില്ലെന്ന സർട്ടിഫിക്കറ്റ് ; നിയമം പാസാക്കണമെന്ന് പാർലിമെന്റ് എംപിമാർ
ബഹ്റൈനിലുള്ള പ്രവാസികൾക്ക് രാജ്യം വിടുന്നതിന് മുമ്പായി ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പണം നൽകാനില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരുന്ന തരത്തിലുള്ള നിയമം പാസാക്കണമെന്ന് പാർലിമെന്റ് എംപിമാർ ആവശ്യപ്പെട്ടു. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഇത്തരത്തിൽ ഭേദഗതി ചെയ്യണമെന്നാണ് അഹമ്മദ് ഖറാത്ത എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകളും അതിനുശേഷം വോട്ടെടുപ്പും നടക്കും.
അതേസമയം ഓരോ പ്രവാസിയുടെയും സാമ്പത്തിക ബാധ്യതകൾ കണ്ടുപിടിക്കാൻ പ്രയാസമുള്ളതിനാൽ ഈ നിർദേശം അപ്രായോഗികമാണെന്ന് എൽ.എം.ആർ.എ എംപിമാരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. നിലവിൽ ഒരു കുറ്റകൃത്യമോ നിയമലംഘനമോ നടന്നതിനുശേഷം തൊഴിലുടമക്കോ ജീവനക്കാരനോ എതിരെ കോടതി വിധികൾ ഉണ്ടാകുമ്പോൾ മാത്രമേ അധികാരികളെ അറിയിച്ച് യാത്രാനിരോധനം ഏർപ്പെടുത്താറുള്ളൂ.
FVCVBVCDVDFVDF