ഐ.സി.എഫ് മദ്രസകളിലെ പൊതു പരീക്ഷ; നൂറ് ശതമാനം വിജയം


സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ  പൊതുപരീക്ഷയിൽ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഐ.സി.എഫ് മജ്മഉത്തഅ്‍ലീമിൽ ഖുർആൻ മദ്റസകൾ നൂറ് ശതമാനം വിജയം നേടിയതായി ഭാരവാഹികൾ അറിയിച്ചു.

പൊതുപരീക്ഷയിൽ നാഷനൽ ലെവലിൽ ഉയർന്ന ഗ്രേഡ് നേടിയ വിജയികളെ ഐ.സി.എഫ് ബഹ്‌റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി പ്രഖ്യാപിച്ചു.  അഞ്ചാം തരത്തിൽ മിസ്ന ഫാത്തിമ ഹാരിസ് (റിഫ), ഫൈഹ അയിഷ ബഷീർ (റിഫ), ഫിസ ഫാത്തിമ (ഹിദ്ദ്), ഫാത്തിമ ഇബ്റാഹിം കുട്ടി (മനാമ), പി. ഫാത്തിമസഹ്റ (മനാമ), അസ്റൂബിയ അഷ്റഫ് (റിഫ), ഫിൽസ ഫാത്തിമ (ഉമ്മുൽ ഹസം), അദ്‍ല (സൽമാബാദ്) എന്നിവരും ഏഴാം തരത്തിൽ ഇഫ്റ സഈദ് (ഹമദ് ടൗൺ), മുഹമ്മദ് അയാൻ (റിഫ), മുഹമ്മദ് ബർഹാൻ (റിഫ), സുഹാന സലാം (ഉമ്മുൽ ഹസം), സഫ കൊറ്റുപുറത്ത് (ഉമ്മുൽ ഹസം), മർവ കൊറ്റുപുറത്ത് (ഉമ്മുൽ ഹസം), നഷ് വ ഫാത്തിമ (ഉമ്മുൽ ഹസം) എന്നിവരും പത്താം തരത്തിൽ ഫാത്തിമ നൗഷാദ് (റസ്റുമാൻ) എന്നിവരും ഉയർന്ന ഗ്രേഡ് നേടി വിജയിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഇർഫാന ഇബ്റാഹിം (ഗുദൈബിയ) ആണ് ഏറ്റവും കൂടുതൽ ഗ്രേഡ് കരസ്ഥമാക്കിയത്.വിജയികളായ വിദ്യാർഥികളെയും സ്ഥാപനങ്ങളെയും എസ്.ജെ.എം, ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റികൾ അഭിനന്ദിച്ചു. റമദാൻ അവധി കഴിഞ്ഞ് ശനിയാഴ്ച നടക്കുന്ന പ്രവേശനോത്സവത്തോടെ പുതിയ അധ്യയനവർഷം ആരംഭിക്കും. മനാമ, റഫ, മുഹറഖ്, ഹിദ്ദ്, ഗുദൈബിയ, സിത്ര, മക്ഷ, സൽമാബാദ്, ഹമദ് ടൗൺ, ഇസ ടൗൺ, ഉമ്മുൽഹസം, റാസ് റുമാൻ, അദ്‍ലിയ, ബുദയ്യ എന്നിവിടങ്ങളിലെ മദ്റസകളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നതായും എല്ലാ മദ്റസകളിലും പുതിയ അഡ്മിഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. അഡ്മിഷനും മറ്റ് വിവരങ്ങൾക്കും +97338801248,+973 3908 8058 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

ോ്ൂോൂ

You might also like

Most Viewed