നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ധനസഹായം കൈമാറി
ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്ററിലെ പത്ത് കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള ചെലവിലേക്ക് 9 ലക്ഷം രൂപയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് രണ്ടരലക്ഷം രൂപയും നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ കൈമാറി. ഇക്കഴിഞ്ഞ റമദാൻ മാസം നിയാർക്ക് ബഹ്‌റൈൻ സ്വരൂപിച്ചതാണ് ഈ തുക.
നിയാർക്ക് ട്രെഷറർ ടി. പി. ബഷീർ തുക ഏറ്റുവാങ്ങി. നെസ്റ്റ് − ചെയർമാൻ അബ്ദുല്ല കരുവഞ്ചെരി, ഡിപ്പാർട്ടുമെന്റ് കോർഡിനേറ്റർ ഹർഷക്ക്, നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ.കെ, രക്ഷാധികാരി കെ. ടി സലിം, വൈസ് ചെയർമാൻ ജൈസൽ അഹ്‌മദ്, എക്സിക്യൂറ്റീവ് കമ്മിറ്റി അംഗം ഗംഗൻ തൃക്കരിപ്പൂർ, ബിജു വി. എൻ, അബ്ദുൽ ജലീൽ, ഹംസ എന്നിവർ സന്നിഹിതരായിരുന്നു.
േ്ിേ്ി