ഗുരുദേവ സോഷ്യൽ സൊസൈറ്റി വിഷു ആഘോഷിച്ചു
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളും വിഷു സദ്യയും സംഘടിപ്പിച്ചു. അഞ്ഞൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ വിഷു ആഘോഷത്തിന്റെ പ്രാധാന്യവും വിഷുവിന്റെ ഐതിഹ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കലാപരിപാടികളും വിഭവസമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം രേഖപ്പെടുത്തി. വിഷു ആഘോഷ കമ്മിറ്റി ജനറൽ കൺവീനർമാരായ ശിവകുമാർ, ശ്രീജയ് ബിനോ, കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ോേ്ോ്
േ്ിേ്
്ി്ംെി