ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്കായി ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് പ്ലഷർ റൈഡേഴ്‌സ് ബഹ്‌റൈൻ ടീമുമായി സഹകരിച്ച് തൊഴിലാളികൾക്കിടയിലെ വൈകാരിക പ്രശ്‌നങ്ങളെ ചെറുക്കാനായുള്ള അവയർനെസ് ഓൺ വീൽസ് എന്ന പേരിൽ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. അസ്കർ, ബൂരി എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിപാടി നടന്നത്. അടിയന്തിര സാഹചര്യങ്ങളിൽ വോളന്റിയർമാരുമായി ബന്ധപ്പെടാനുള്ള നിർദേശങ്ങളും ലഘുഭക്ഷണ പാക്കറ്റുകളും ഇവർക്ക് നൽകി. മനാമയിലെ ഇന്ത്യൻ ക്ലബ് പരിസരത്ത് അവൈർനെസ്സ് ഓൺ വീൽസിന്റെ ഫ്ലാഗ് ഓഫ് നടന്നു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗങ്ങളായ രാജീവൻ, നിമ്മി റോഷൻ, ദീപശിക, സാന്ദ്ര പാലണ്ണ, നിതിൻ ജേക്കബ്, പ്രസാദ് മേനോൻ, ദേബാശിഷ് ഡേ എന്നിവർ പങ്കെടുത്തു.
ോേ്ോേ്
ോ്േിേ്