കേരള കാത്തലിക് അസോസിയേഷൻ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെൻറ് ഏപ്രിൽ 27 മുതൽ
കേരള കാത്തലിക് അസോസിയേഷന്റെ വാർഷിക പരിപാടികളിൽ ഒന്നായ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെൻറ് ഏപ്രിൽ 27 മുതൽ ആരംഭിക്കും. സെഗയയിലെ കെസിഎ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് വൈകീട്ട് ഏഴ് മണി മുതൽക്കാണ് നടക്കുന്നത്. 5 ഓവർ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ രജിസ്ട്രേഷനായി ഒരു ടീം നൽകേണ്ട ഫീസ് മുപ്പത് ദിനാറാണ്. ഓരോ ടീമിനും 9 കളിക്കാരെ വീതം രജിസ്റ്റർ ചെയ്യാം. ആറ് പേരടങ്ങിയ ടീമുകളായാണ് മത്സരിക്കേണ്ടത്. വിജയികൾക്ക് ക്യാഷ് പ്രൈസും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും റണ്ണർ അപ്പ് ട്രോഫിയും സമ്മാനിക്കും. കൂടാതെ മാൻ ഓഫ് ദി ഫൈനൽ മാച്ച് ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ, മാൻ ഓഫ് ദ ടൂർണമെന്റ് തുടങ്ങിയ വ്യക്തിഗത അവാർഡുകളും നൽകും. 32 ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചു ലീഗ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 39719888 അല്ലെങ്കിൽ 38046995 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കാനായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് , സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.
്ോ്േ്