പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം തേടി ഓപ്പൺ ഹൗസ്
ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം തേടി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്നു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനോടൊപ്പം എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പരാതികൾ കേൾക്കാനെത്തി. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാഡർ ഓപ്പൺഹൗസിനൊടുവിൽ അറിയിച്ചു.
ഇന്ത്യൻ തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയച്ചതിന് ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്‌റൈൻ അധികാരികൾ എന്നിവരോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
fdgdfg