കുട്ടികൾക്ക് ഉപയോഗയോഗ്യമായ ടെക്സ്റ്റ് ബുക്കുകൾ ‌എത്തിച്ചുനൽകി പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ


പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്‍ പവിഴദ്വീപിൽ നടത്തുന്ന വിവിധ സേവനപ്രവർത്തനങ്ങളുടെ തുടർച്ചയായി  ഈ അധ്യയനവർഷത്തിൽ അർഹരായ കുട്ടികൾക്ക്  ഉപയോഗയോഗ്യമായ ടെക്സ്റ്റ് ബുക്കുകൾ ‌എത്തിച്ചുനൽകി. ബോബി പുളിമൂട്ടിലിന്‍റെ നേതൃത്വത്തിൽ നിരവധി അർഹരായ കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ അറിയിക്കുന്നതനുസരിച്ചു താമസിക്കുന്ന സ്ഥലത്ത് ബുക്കുകൾ എത്തിച്ചുനൽകി. 

ലിജോ ബാബു, ജെയ്സൺ വർഗീസ്, ഫിനി എബ്രഹാം, ബിനു കോന്നി തുടങ്ങിയവർ അടങ്ങിയ ടീമാണ് പ്രവർത്തനങ്ങൾ നടത്തിയത്. പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനിൽ അംഗങ്ങളാകുവാൻ മെംബർഷിപ് കൺവീനർ രഞ്ജു ആർ. നായരുമായി  (3461 9002) ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dsfgfg

You might also like

Most Viewed