ബഹ്റൈനിലെ സമസ്ത മദ്റസകളിൽ ഏപ്രിൽ 20ന് പുതിയ അധ്യയന വർഷത്തിന് തുടക്കമാകും
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്റസകളോടൊപ്പം ബഹ്റൈനിലെ സമസ്ത മദ്റസകളിലും ഏപ്രിൽ 20ന് പുതിയ അധ്യായന വർഷത്തിന് തുടക്കമാകും. സമസ്ത വിദ്യാഭ്യാസ ബോർഡിന്‍റെ കീഴിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പത്തോളം മദ്റസകളാണ് ബഹ്റൈൻ സമസ്തയുടെ കീഴിലുള്ളത്.
‘നേരറിവ് നല്ല നാളേക്ക്’ എന്ന ശീർഷകത്തിൽ വർണാഭമായ പരിപാടികളാണ് വിദ്യാരംഭത്തിനോടുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മദ്റസകളിലും അഡ്മിഷൻ തുടരുന്നു.
sxdfdsf