അനധികൃത മത്സ്യബന്ധനം; നാലുപേർക്ക് 10 ദിവസത്തെ ജയിൽ ശിക്ഷയും നാടുകടത്തലും
അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട നാലുപേർക്ക് 10 ദിവസത്തെ ജയിൽ ശിക്ഷയും തുടർന്ന് നാടുകടത്തലും വിധിച്ചു. പിടിയിലായവർ ഏഷ്യക്കാരാണ്. ഇവർ മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബനൂഷ് ബോട്ടും ഡ്രിഫ്റ്റ് വലകളും അനധികൃത വിൽപനയിലൂടെ സമ്പാദിച്ച പണവും പിടിച്ചെടുക്കാനും ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു.
245 കിലോ മത്സ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡാണ് ഇവരെ കടലിൽവെച്ച് പിടികൂടിയത്.
sxfgfg