പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റിന്‍റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മേയ് ഫെസ്റ്റിന്‍റെ ഭാഗമായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. മേയ് ഒന്നിന് രാവിലെ ആറുമുതൽ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫിയും പ്രൈസ് മണിയും ഉണ്ടായിരിക്കുമെന്ന് പ്രവാസി വെൽഫെയർ കായികവിഭാഗം സെക്രട്ടറി ഷാഹുൽ വെന്നിയൂർ അറിയിച്ചു.
ലെവൽ −1, ലെവൽ −2 തരത്തിലാണ് ബാഡ്മിന്‍റൺ ടൂർണമെൻറ് നടക്കുന്നത്. പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 33997989, 32051159 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.
ോേ്ിേ്ി