യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രവാസി സംഗമം നടത്തി
ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ പി സി സിയുടെ പോഷക സംഘടനയായ ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്, ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റി, എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രവാസി സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ബഹ്റൈൻ ഒ.ഐ.സി.സി പ്രസിഡന്റുമായ സാമുവൽ കിഴക്കുപുറം തെരഞ്ഞെടുപ്പ് പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി, ഇൻകാസ് ജനറൽ സെക്രട്ടറിയും,തിരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാനുമായ രാജു കല്ലുംപുറം അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് പ്രചരണ സമിതി ചെയർമാൻ ബിനു കുന്നന്താനം, കൺവീനർമാരായ മാത്യൂസ് വാളക്കുഴി, തോമസ് കാട്ടുപറമ്പിൽ, ജോബിൽ മൈലപ്ര,കെ. കെ. തോമസ്,രാധാമണി സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
്ിേ്േി