രാജ്യത്ത് പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പമ്പ് ചെയ്ത് മാറ്റിയതായി അധികൃതർ
രാജ്യത്ത് പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട മിക്കയിടത്തെയും വെള്ളക്കെട്ടുകൾ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പമ്പ് ചെയ്ത് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇന്നലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ശരാശരി 67.6 മില്ലീമീറ്റർ മഴയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
1995ലാണ് രാജ്യത്ത് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന പ്രതിദിന മഴ രേഖപ്പെടുത്തിയത്. അന്ന് 67.9 മില്ലമീറ്റർ മഴയാണ് ബഹ്റൈനിൽ പെയ്തത്. അതേസമയം ഇന്നലെ വൈകീട്ട് രാജ്യത്തിന്റെ പലയിടങ്ങളിലും പെട്രോൾ മണം പടർന്നതിനെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും പൊതുജനം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അധികൃതർ അറിയിച്ചു.
േ്ിേ്ി