അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ഈദ് സംഗമം ശ്രദ്ധേയമായി
ഈദുൽ ഫിത്വറിനോടനുബന്ധിച്ച് തർബിയ്യ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ഈദ് സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുഹമ്മദ് ബിൻ രിസാലുദ്ദീൻ, അബ്ദുല്ല ബിൻ ജമാൽ എന്നിവരുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടികൾ അൽ മന്നാഇ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. സഅദുല്ല അൽ മുഹമ്മദി ഉൽഘാടനം ചെയ്തു.
ഉമ്മുൽ ഹസം കിംഗ് ഖാലിദ് മസ്ജിദ് പരിസരത്തൊരുക്കിയ റമദാൻ ടെന്റിൽ നടന്ന പരിപാടികൾക്കൊപ്പം ഒരു മാസം നീണ്ടു നിന്ന ടെന്റിന്റെ സമാപനവും നടന്നു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുനവ്വർ സ്വലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സെന്റർ ഭാരവാഹികളായ ഹംസ അമേത്ത്, എം.എം. രിസാലുദ്ദീൻ, അബ്ദു ലത്വീഫ് ചാലിയം, വി.പി. അബ്ദു റസാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
െമ
െമമന