‘ഹലോ ആന്റോക്ക് ഒരു വോട്ട്’ കാമ്പയിൻ തുടങ്ങി
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഹലോ ആന്റോക്ക് ഒരു വോട്ട്’ കാമ്പയിൻ തുടങ്ങി. കാമ്പയിന്റെ ഭാഗമായി ബഹ്റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള മുഴുവൻ പ്രവാസികളെയും അവരുടെ നാട്ടിലുള്ള കുടുംബത്തെയും ഫോണിൽ ബന്ധപ്പെട്ട് ആന്റോക്ക് വോട്ടുചെയ്യണമെന്ന് അഭ്യർഥിക്കും.
നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ഒരോ വോട്ടും വിലപ്പെട്ടതാണെന്ന് ഒഐസിസി പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ, ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
െ്േമന്െ