ഇടതുപക്ഷ മതേതര കൂട്ടായ്മ കോഴിക്കോട് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


ബഹറൈൻ പ്രതിഭയും , “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം” ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട്  വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.  തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഗിരീഷ് കല്ലേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം പ്രജിൽ മണിയൂർ അദ്ധ്യക്ഷനായിരുന്നു. വടകര, കോഴിക്കോട് മണ്ഢലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളായ കെ.കെ.ശൈലജടീച്ചറും, എളമരം കരീമും ഓൺലൈനിലൂടെ യോഗത്തിൽ സംസാരിച്ചു.

പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, ബഹ്റൈൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂട്ടായ്മ കൺവീനറും, ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂർ,നവകേരള പ്രതിനിധി  അബ്ദുൾ അസീസ് എലംകുളം, എൻ.സി.പി ബഹ്റൈൻ ഘടക ഭാരവാഹി ഫൈസൽ എഫ്.എം, ഐ.എം.സി.സി. ബഹ്റൈൻ പ്രസിഡന്റ് മൊയ്തീൻകുട്ടി പുളിക്കൽ, പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷെറീഫ് കോഴിക്കോട് , പ്രതിഭ ആക്ടിംഗ്  ജനറൽ സെക്രട്ടറി സജിഷ പ്രജിത് , ആയഞ്ചേരി പഞ്ചായത്ത് മുൻ അംഗം, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രതിഭ വനിതവേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ നന്ദി പ്രകടിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. 

article-image

ോേ്ോ്

You might also like

Most Viewed