മഴ കെടുതി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസം കൂടി അവധി


കഴിഞ്ഞ ദിവസമുണ്ടായ മഴ കെടുതിയെ തുടർന്ന് രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസം കൂടി അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, എന്നിവക്കെല്ലാം അവധി ബാധകമായിരിക്കും. ഏപ്രിൽ 21 ഞായറാഴ്ച മുതൽ അധ്യയനം പുനരാരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും വൃത്തിയാക്കുന്നതിനും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മഴ കാരണം ഉണ്ടായ വെള്ളകെട്ടുകൾ നീക്കുന്ന പ്രവർത്തനങ്ങൾ സിവിൽ ഡിഫൻസ് മന്ത്രാലയ അധികൃതരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. സമീപകാലത്തൊന്നും ഇല്ലാത്ത തരത്തിലുള്ള മഴയാണ് തിങ്കളാഴ്ച്ച വൈകീട്ട് രാജ്യത്ത് പെയ്തത്. 

article-image

dsfdsf

You might also like

Most Viewed