ബഹ്റൈൻ പ്രതിഭ മാരത്തോൺ രക്തദാന ക്യാമ്പ് നടത്തി
റമദാൻ മാസം ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ റമദാൻ ഒന്നു മുതൽ എല്ലാ ദിവസങ്ങളിലും വൈകീട്ട് പ്രതിഭയുടെ ഇരുപത്തിയാറ് യൂനിറ്റുകളിൽ നിന്നുള്ളവരും, അഭ്യുദയകാംക്ഷികളും ചേർന്ന് കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാരത്തോൺ രക്തദാന ക്യാമ്പ് നടത്തി. പ്രതിഭയുടെ ചാരിറ്റി വിഭാഗമായ ഹെൽപ് ലൈനാണ് ഇതിന് മുൻകൈയെടുത്തത്.
സമാപന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്, പ്രസിഡണ്ട് ബിനു മണ്ണിൽ, ലോക കേരളാ സഭാംഗം സുബൈർ കണ്ണൂർ,ഹെൽപ് ലൈൻ ചാർജുള്ള കേന്ദ്ര കമ്മിറ്റി അംഗം നൗഷാദ് പൂനൂർ, ഹെൽപ് ലൈൻ കൺവീനർ ജയേഷ്. വി.കെ, വിവിധ മേഖലകളിലെ ഹെൽപ് ലൈൻ കൺവീനർമാർ ,കേന്ദ്ര മേഖലാ ഭാരവാഹികൾ, ഹോസ്പിറ്റൽ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.
്ിുി്ു