ഗാവൽ ക്ലബ്ബാരംഭിച്ച് കെസിഎ ബഹ്റൈൻ
മനാമ:
കേരള കാത്തലിക് അസോസിയേഷൻ ഗാവൽ ക്ലബ്ബ് പുനരാരംഭിച്ചു. കോവിഡ്-19 കാലയളവിൽ നിർത്തിവെച്ച പരിപാടികളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഓറിയന്റേഷൻ സെഷൻ സംഘടിപ്പിച്ചു. കെ.സി.എ ഗേവൽ ക്ലബ് കൗൺസിലർ ലിയോ ജോസഫും ബഹ്‌റൈൻ ഗേവൽ ക്ലബ് കൗൺസിൽ ചെയർമാൻ ഡി.ടി.എം അഹമ്മദ് റിസ്‌വിയും ചേർന്ന് നടത്തിയ സെഷൻ ഗേവൽ മീറ്റിങ്ങുകളുടെ പ്രവർത്തനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകി. മുൻ ഗേവൽ ക്ലബ് അംഗം ടി.എം. നിഖിത കൃഷ്ണദാസ് അനുഭവങ്ങൾ പങ്കുവെച്ചു.
ഗാവൽ ക്ലബിന്റെ ഭാരവാഹികളായി സ്റ്റീവ് ബിജോയ് (പ്രസിഡണ്ട്), ക്ലെയർ തെരേസ ജിയോ (വി.പി എജുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വി.പി മെംബർഷിപ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി (സെക്ര.), ഇഷാൻ സിങ് (ട്രഷ.), ജോഷ്വ ജെയ്‌മി (സെർജന്റ് അറ്റ് ആംസ്) എന്നിവരെ തെരഞ്ഞെടുത്തു. കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രെഷറർ അശോക് മാത്യു, മെംബർഷിപ് സെക്രട്ടറി ജോയൽ ജോസ്, ഗേവൽസ് ക്ലബ് ജോയൻറ് കൗൺസിലർ സിമി ലിയോ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39207951 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
aa