ടഗ് ഓഫ് വാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


ടഗ് ഓഫ് വാർ ബഹ്‌റൈന്റെ നേതൃത്വത്തിൽ വിവിധ ദേശക്കാരും വിശ്വാസികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ ഉൾപ്പെടുത്തി സൽമാബാദ് അൽഹിലാൽ  ഹോസ്പിറ്റൽ ഹാളിൽ  ഇഫ്താർ സംഗമം നടന്നു. ഇഫ്താർ സംഗമത്തിന് ടഗ് ഓഫ് വാർ ബഹ്‌റൈൻ പ്രസിഡന്റ് രതിൻ തിലക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീലേഷ് അണിയേരി സ്വാഗതം പറഞ്ഞു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കേരളസമാജം പ്രസിഡന്റ്  പി.വി. രാധാകൃഷ്ണ പിള്ള, ടഗ് ഓഫ് വാർ ബഹ്റൈൻ രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, എൻ.എസ്.എസ് സെക്രട്ടറി സതീഷ്, കെ.സി.എ ആക്ടിങ് സെക്രട്ടറി തോമസ് ജോൺ, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, നൈന മുഹമ്മദ് ഷാഫി, അജി പി. ജോയി, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സെയിദ്, ഇ.വി. രാജീവൻ എന്നിവർ ആശംസകൾ നേർന്നു. മെംബർഷിപ് സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി. 

article-image

ാീാേീ

article-image

ൈിാ

You might also like

Most Viewed