എൽ.ഡി.എഫ് തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു


എൽ.ഡി.എഫ്  തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു. ബഹ്റൈന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി  സലീഹിയയിലെ  പ്രതിഭ ഹാളിൽ വെച്ചാണ് കൺവൻഷൻ സംഘടിപ്പിച്ചത്. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ജയകുമാർ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു.

ലോക കേരള സഭാ അംഗവും, പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ  സി. വി. നാരായണൻ  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ കൺവീനറും പ്രതിഭ രക്ഷാധികാരി സമതി അംഗവുമായ സുബൈർ കണ്ണൂർ,  നവകേരള ബഹ്റൈൻ പ്രസിഡന്റ് ജയൻ എന്നിവർ കൺവെൻഷനിൽ  സംസാരിച്ചു.

article-image

asdasd

You might also like

Most Viewed