ഈദ് ഫെസ്ററ് 2024 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങൾ രാജ്യത്ത് തുടരുകയാണ്. ബഹ്റൈൻ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് പുറമേ, പ്രവാസികളുടെ ഇടയിലും നിരവധി ആഘോഷങ്ങളാണ് നടന്നുവരുന്നത്. അനുകൂലമായ കാലാവസ്ഥയും ആളുകളെ പുറത്തേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. ബഹ്റൈൻ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ കേരള സോഷ്യൽ ഫോറം സംഘടിപ്പിച്ച ഈദ് ഫെസ്ററ് 2024 ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ആഘോഷരാവ് ഉദ്ഘാടനം ചെയ്തു. കാപ്പിറ്റൽ ഗവർണേറ്റ് പ്രതിനിധി യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായിരുന്നു.
പ്രശസ്ത ഗായകരായ സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളിപറമ്പ്, സിഫ്രാൻ നിസാം,മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി കലാപരിപാടികളും അരങ്ങേറി.
asdad