സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷ നിർദേശിക്കുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം
സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ നിയന്ത്രിക്കുകയും സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷ നിർദേശിക്കുകയും ചെയ്യുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം നൽകി. സമൂഹമാധ്യമ പരസ്യം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ഓരോ കുറ്റത്തിനും 1,000 ദീനാർവരെ പിഴ ചുമത്താനാണ് നീക്കം. അതേസമയം ചാരിറ്റി, സന്നദ്ധ പ്രവർത്തനങ്ങൾപോലെ ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നവർക്ക് ലൈസൻസ് ഫീസ് നൽകേണ്ടതില്ല.
കോവിഡിനുശേഷം സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങൾ വർധിച്ചിട്ടുണ്ടെന്നും, ഇവയെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും, പരസ്യം ചെയ്യുന്നവർക്ക് വാണിജ്യ രജിസ്ട്രേഷനും ലൈസൻസും ഉണ്ടായിരിക്കണമെന്നും ശൂറ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ശൂറ കൗൺസിൽ അംഗീകരിച്ച നിയമഭേദഗതി മേൽ തീരുമാനത്തിനായി നൽകിയിരിക്കുകയാണ്.
sdfgs