ബഹ്റൈൻ പ്രവാസിയായ വടകര സ്വദേശി നിര്യാതനായി


മനാമ

ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ വടകര സ്വദേശി കെ രാമചന്ദ്രൻ ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകീട്ട് നിര്യാതനായി. ബഹ്റൈനിലെ വടകര സഹൃദയ വേദിയുടെ സ്ഥാപക നേതാവും, രക്ഷാധികാരിയുമായിരുന്ന പരേതൻ ബഹ്റൈനിലെ മലയാളി സമൂഹത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. ഭാര്യ ഷീബ രാമചന്ദ്രൻ, മക്കൾ അശ്വിനി, ആദർശ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed