ഈദ്; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി
ഈദുമായി ബന്ധപ്പെട്ട് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും പൂഴ്ത്തിവെപ്പും വിലക്കയറ്റവും ഒഴിവാക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി പഴം, പച്ചക്കറി മാർക്കറ്റുകളിലും ഹൽവക്കടകളിലും ബേക്കറികളിലും ഷോപ്പിങ് മാളുകളിലും പരിശോധന നടത്തുന്നുണ്ട്. നിയമ ലംഘനങ്ങൾ നടക്കുന്നത് തടയുന്നതിന് ബ്യൂട്ടി പാർലറുകൾ, മെൻസ് സലൂണുകൾ, ടൈലറിങ് ഷോപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നതായി അധികൃതർ അറിയിച്ചു.പരിശോധനകൾ ഈദ് ദിനങ്ങളിലും തുടരും.
ഓഫറുകൾ കൃത്യമായ നിയമം പാലിച്ചും അനുമതിയോടും കൂടിയാണ് നൽകുന്നതെന്നും ഇവർ ഉറപ്പാക്കും. റമദാനിൽ നടത്തിയ പരിശോധനകളിൽ ലഘുവായ നിയമലംഘനങ്ങൾ കണ്ടെത്തുകയും അവ തിരുത്തുന്നതിന് അടിയന്തര നോട്ടീസ് നൽകുകയും ചെയ്തിരുന്നതായും മന്ത്രാലയ അധികൃതർ കൂട്ടിച്ചേർത്തു.
asdasd
aff
sadasd