ബഹ്റൈനിൽ ഈദ് അവധി പ്രഖ്യാപിച്ചു; 1584 തടവുകാർക്ക് മോചനം


രാജ്യത്ത് ഈദ് അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. പെരുന്നാൾ ദിനവും തുടർന്നുള്ള രണ്ടു ദിവസങ്ങളുമായിരിക്കും ബഹ്റൈനിൽ അവധി. പെരുന്നാൾ അവധി ദിനങ്ങളിലേതെങ്കിലും ദിവസം വാരാന്ത്യ അവധിയായി വന്നാൽ പകരം ഒരു പ്രവൃത്തി ദിവസം അവധിയായിരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു. 

ഇന്ന് വൈകീട്ട് ചാന്ദ്രനിരീക്ഷണ സമിതി ഇതുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. അതിന് ശേഷമായിരിക്കും ഈദ് ദിനം പ്രഖ്യാപ്പിക്കുന്നത്. ഈദുൽ ഫിത്വർ പ്രമാണിച്ച് ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന 1584 തടവുകാർക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ മാപ്പ് നൽകി. ഇവരെ ഇത് പ്രകാരം ജയിൽ മോചിതരാക്കും. 

article-image

ssdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed