ബികെഎസ്എഫ് ഈദ് നൈറ്റ് 2024: കലാകാരൻമാർ ബഹ്റൈനിലെത്തി


ബഹ്‌റൈനിലെ മലയാളികളായ  സാമൂഹിക സംഘടന നേതാക്കളുടെ കൂട്ടായ്മയായ ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സുബി ഹോംസുമായി സഹകരിച്ച് പെരുന്നാളിനോടനുബന്ധിച്ച്  ബി കെ എസ് എഫ്  ഈദ് നൈറ്റ് 2024 എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. ആദ്യ ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ രാത്രി 7 മണി മുതൽ ആണ് പരിപാടി നടക്കുന്നത്. ബികെഎസ്എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള  വിഭവ സമാഹരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഈദ് നൈറ്റ് സ്വാഗത സംഘ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

പ്രശസ്ത മാപ്പിളപാട്ട് ഗായകരായ സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളിപറമ്പ്, സിഫ്രാൻ നിസാം,മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ അരങ്ങേറുക. മനാമ കെ സി റ്റി യിൽ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികളായ ഹാരിസ് പഴയങ്ങാടി, നജീബ് കടലായി, അനസ് റഹിം, മജീദ് തണൽ, ജ്യോതിഷ് പണിക്കർ, അൻവർ കണ്ണൂർ എന്നിവർ പങ്കെടുത്തു. പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമായിരിക്കുമെന്നും, പങ്കെടുക്കുന്ന കലാകാരൻമാർ ബഹ്റൈനിലെത്തി കഴിഞ്ഞെന്നും സംഘാടകർ അറിയിച്ചു.

article-image

ggjgg

article-image

gjgg

You might also like

Most Viewed