യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലയിലെ മൂന്ന് ലോകസഭ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളായ രാഹുൽ ഗാന്ധി, എം.കെ.രാഘവൻ, ഷാഫി പറമ്പിൽ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒഐസിസി, കെഎംസിസി, നൗക ബഹ്‌റൈൻ എന്നി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും, പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനും ആയ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കോഴിക്കോട് ജില്ല ജനറൽ കൺവീനർ ജാലീസ് കെ.കെ.അധ്യക്ഷത വഹിച്ച യോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഹബീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥികളായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ എന്നിവർ ഒൺലൈൻ മുഖേന യോഗത്തിൽ സംസാരിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, നൗക ബഹ്‌റൈൻ ജനറൽ സെക്രട്ടറി അനീഷ് ടി.കെ ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ കെഎംസിസി ജില്ലാ പ്രസിഡന്റ് ഷാജഹാൻ, ഷമീം കെ.സി നടുവണ്ണൂർ, കെ.പി. മുസ്തഫ, മനു മാത്യു റഫീഖ് തോട്ടക്കര, സയ്യിദ്.എം.എസ്, നിസാർ കുന്നംകുളത്തിൽ, പ്രദീപ് മേപ്പയ്യൂർ, ഗിരീഷ് കാളിയത്ത്, സുബൈർ നാദപുരം, ശ്രീജിത്ത് പാനായി, ഫാസിൽ വട്ടോളി, ചന്ദ്രൻ വളയം, ഫൈസൽ കണ്ടിതാഴ, എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സി. ജില്ലാ ജനറൽ സെക്രട്ടറി പികെ ഇസ്ഹാഖ് സ്വാഗതവും, സജീത്ത് വെളളിക്കുളങ്ങര നന്ദിയും പറഞ്ഞു.
ോ്ൈ്