കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റോയൽ കോർട്ട് മജ്ലിസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് നാസർ കല്ലാച്ചി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഫക്രുദീൻ തങ്ങൾ ഉദ്ഘാടനവും റമദാൻ സന്ദേശവും നൽകി.
കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ ഒകെ കാസിം, എംഎ റഹ്മാൻ, ബഹ്റൈൻ സിഎച്ച് സെന്റർ പ്രസിഡണ്ട് എസ് വി ജലീൽ, തെന്നല മൊയ്തീൻ ഹാജി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡണ്ട് ഇ എം ഹുസൈൻ സ്വാഗതവും സെക്രട്ടറി പി.മുജിബ് റഹ്മാൻ റഹ്മാൻ നന്ദിയും പറഞ്ഞു.
asdff