ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഇഫ്താർ കിറ്റ് വിതരണം സമാപിച്ചു

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം റമദാൻ മാസം നടത്തി വരാറുള്ള ഇഫ്താർ കിറ്റ് വിതരണത്തിന്റെ സമാപനം ടൂബ്ലിയിലെ ലേബർ ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. ഇത്തവണ ഹിദ്ദ്, സൽമാബാദ്, എക്കർ, ടൂബ്ലി എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് ഭക്ഷണ വിതരണം നടത്തിയത്.
സമാപന ചടങ്ങിൽ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി സക്കരിയ പി പുനത്തിൽ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി കോർഡിനേറ്റർ പി.കെ.വേണുഗോപാൽ, മുജീബ് കണ്ണൂർ, സത്യൻ പേരാമ്പ്ര, ഖയിസ് എന്നിവർ പങ്കെടുത്തു.
േ്നേന