കർണാടക കൾച്ചറൽ ഫോറം ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്റൈനിലെ കർണാടക കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെസിഎഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജനാബ് ജമാലുദ്ദീൻ വിറ്റലയുടെ അദ്ധ്യക്ഷതയിൽ മനാമ കന്നഡ ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ എസ്. എസ്. എഫ്. കർണാടക സംസ്ഥാന സെക്രട്ടറി അൻവർ അസദി മുഖ്യപ്രഭാഷണം നടത്തി. എണ്ണൂറിലധികം പേർ പങ്കെടുത്തു.
കാപിറ്റൽ ഗവർണറേറ്റ് പ്രതിനിധി യൂസഫ് ലോറി, ഖാലിദ് ആസ്മി എന്നിവരെ പരിപാടിയിൽ ആദരിച്ചു. കെസിഎഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹാരിസ് സാമ്പ്യ സ്വാഗതവും, തൗഫീഖ് ബെൽത്തങ്ങാടി നന്ദിയും രേഖപ്പെടുത്തി.
ോേ്ോേ്
േോ്മ്േി
്േി്േി
ി