ബ്രെയിൻക്രാഫ്റ്റ് വേദിക്ക് മാത്തമാറ്റിക്ക്സ് ലോഞ്ച് ചെയ്തു

ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണലിന്റെ കീഴിൽ വരുന്ന ബ്രെയിൻക്രാഫ്റ്റ് വേദിക്ക് മാത്തമാറ്റിക്ക്സിന്റെ ഔദ്യോഗിക ലോഞ്ചിങ്ങ് അദ്ലിയയിലെ കാൾട്ടൻ ഹോട്ടലിൽ വെച്ച് നടന്നു. ഇഫ്താർ വിരുന്നിനോടൊപ്പം നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സ്പാക്ക് ഗ്രൂപ്പ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ഐസിആർഎഫ് മുൻ ചെയർമാൻ അരുൾദാസ് കെ തോമസ്, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബോണി ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
അദ്ധ്യാപികയായ വൃഷാലി ജോഷി വേദിക്ക് മാത്സിനെ കുറിച്ച് വിശദീകരിച്ചു. ബഹ്റൈനിൽ ഈ മാസം ആരംഭിക്കുന്ന കോഴ്സ് സെപ്തംബറോടെ പത്ത് രാജ്യങ്ങളിലും തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. ബ്രെയിൻക്രാഫ്റ്റ് സെന്റർ ഹെഡ് അനീഷ് നിർമലൻ സ്വഗതം പറഞ്ഞ പരിപാടിയിൽ സി.ഇ ഓ ജോയ് മാത്യുസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ജയ ജോയ് നന്ദി രേഖപ്പെടുത്തി.
േ്ിേി
്ിുപിുപ
്ിു്ു