വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം നടത്തി


ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം നടത്തി. മുഹറഖ് അൽ ഇസ്‌ലാഹ് ഹാളിൽ  നടന്ന ഇഫ്‌താർ സംഗമത്തിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക മാധ്യമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. രക്ഷാധികാരിയും പ്രമുഖ പ്രഭാഷകനുമായ സഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി.കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികളായ സോമൻ ബേബി, കെ.ആർ. നായർ, യു.കെ. അനിൽകുമാർ, സാമൂഹിക പ്രവർത്തക നൈന മുഹമ്മദ് ഷാഫി, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ, ഇഫ്താർ കമ്മിറ്റി കൺവീനർ അനസ് റഹിം, വനിത വിഭാഗം ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ് എന്നിവർ സംസാരിച്ചു.

വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളെ കൂടാതെ ലേബർ ക്യാമ്പിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്കും ഇഫ്‌താർ ഒരുക്കിയിരുന്നു.  ഇഫ്‌താർ കമ്മിറ്റി കൺവീനർ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി.  

 

 

article-image

dfgdg

article-image

asdasd

article-image

asdfas

You might also like

Most Viewed