കടം വരുത്തിയിട്ടുള്ള പ്രവാസികളെ അത് അടച്ചുതീരുന്നതിനു മുമ്പ് നാടുകടത്തരുതെന്ന് എം.പിമാർ

കടം വരുത്തിയിട്ടുള്ള പ്രവാസികളെ അത് അടച്ചുതീരുന്നതിനു മുമ്പ് നാടുകടത്തരുതെന്ന നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി ഉപാധ്യക്ഷ ഡോ. മറിയം അൽ ദൈനിന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്.
ചൊവ്വാഴ്ച പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിൽ ഈ നിർദേശം ചർച്ച ചെയ്യപ്പെടും. നിലവിൽ ഇത്തരം ആളുകൾക്ക് മൂന്ന് മാസത്തേക്കാണ് യാത്ര നിരോധനം ഏർപ്പെടുത്തുന്നത്. അത് പരമാവധി മൂന്ന് തവണ മാത്രമേ പുതുക്കാനാകൂ. ഇക്കാര്യത്തിലാണ് ഭേദഗതി ആവശ്യപ്പെടുന്നത്. കടം ഉള്ള പ്രവാസികൾ നൽകാനുള്ള തുക അടക്കുകയോ കടം വീട്ടാൻ ക്രമീകരണം ഉണ്ടാക്കുകയോ ചെയ്യണമെന്നും, അല്ലെങ്കിൽ, ആരെങ്കിലും കടം പൂർണമായോ തവണകളായോ തിരിച്ചടക്കാൻ സമ്മതിച്ച് ജാമ്യം നൽകണമെന്നും എംപിമാർ ആവശ്യപ്പെടുന്നു. നാടുവിട്ട വിദേശികളിൽനിന്ന് പണം ഈടാക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും എം.പിമാർ ചൂണ്ടിക്കാണിക്കുന്നു.
ോേിേ്ി