യാത്രയയപ്പ് നൽകി

31 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന പീറ്റർ സോളമന് കേരള കാത്തലിക് അസോസിയേഷൻ യാത്രയയപ്പ് നൽകി. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് തോമസ് ജോൺ, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, മെംബർഷിപ് സെക്രട്ടറി ജോയൽ ജോസ്, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, അസിസ്റ്റന്റ് ട്രഷറർ തോമസ് മാത്യു, മുൻ പ്രസിഡന്റുമാരായിരുന്ന പി.സി എബ്രഹാം, വർഗീസ് കാരയ്ക്കൽ, ജെയിംസ് ജോൺ, ലിയോ ജോസഫ്, അരുൾദാസ് തോമസ്, റോയ് സി. ആന്റണി എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളും ലേഡീസ് വിങ് അംഗങ്ങളും പങ്കെടുത്തു.
cdsxcdsdscdsds